കേരളത്തില്‍ 48 മണിക്കൂറിനുള്ളിൽ തുലാവർഷം

Kerala

തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യത. എന്നാൽ തുടക്കം ദുർബലമായിരിക്കും. ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടിടുണ്ടെന്നും അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറി. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *