കനത്ത മഴ;സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Breaking Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 7ന് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ,പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) അവധി ബാധകമാണ്.

അതേസമയം നാളെ നടത്താനിരുന്ന പി. എസ്. സി പരീക്ഷകള്‍ക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *