ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്‌നാട്ടിലെ പലയിടത്തും കനത്ത മഴ. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.