ശക്തമായ മഴയെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു

Breaking Kerala

പത്തനംതിട്ട | മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതില്‍ രണ്ടെണ്ണം പിന്നീട് അടച്ചു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാര്‍ മേഖലയില്‍ മഴ തുടങ്ങിയത്. ആറു മണിയോടെ സായിപ്പിൻകുഴി തോട്ടില്‍ നീരൊഴുക്ക് ശക്തമായി. മൂഴിയാര്‍ സായിപ്പിൻകുഴി ഉള്‍വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് ജലനിരപ്പ് ഉയരാനിടയാക്കിയത് എന്നാണ് സംശയിക്കുന്നത്.

ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *