തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റി. തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്.ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു
