കോട്ടയത്ത് ഉരുൾപൊട്ടൽ; ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു

Breaking Kerala

കോട്ടയം: ജില്ലയിൽ ഉരുൾപൊട്ടൽ. കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തലനാട്, തീക്കോയി തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്യുന്നത്. തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് റോഡിലേക്ക് കല്ലും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. ആളപായം ഇല്ലെന്ന് കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.

മേഖലയിലെ ഒരു റബ്ബർ മിഷൻപുര ഒഴുകിപ്പോയി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. തീക്കോയി ആറ്റിൽ വെള്ളം ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *