ശക്തമായ മഴ:അമ്പലപ്പുഴയില്‍ വന്‍ കൃഷിനാശം

Agriculture Kerala

അമ്പലപ്പുഴ : തോരാതെ പെയ്യുന്ന മഴയില്‍ അമ്ബലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ വ്യാപക കൃഷിനാശം.ഇവിടെ വിളവെടുപ്പുപാകമായ 200 ഏക്കറിലധികം നെല്ല് മഴയില്‍ വീണുപോയി. ഒരാഴ്ച മുൻപാണ് ഇവിടെ യന്ത്രമുപയോഗിച്ച്‌ കൊയ്ത്തു തുടങ്ങിയത്. മഴ ശക്തമായതോടെ വിളവെടുപ്പു തടസ്സപ്പെട്ടു. ദിവസങ്ങളായി തുടരുന്ന മഴയില്‍ നെല്‍ച്ചെടികള്‍ വീണടിയുകയായിരുന്നു. 200 ഏക്കറിലധികം കൊയ്തെടുക്കാനാവാത്തവിധം വീണടിഞ്ഞിട്ടുണ്ടെന്ന് പാടശേഖരസമിതി സെക്രട്ടറി ഡി. സതീശൻ, പ്രസിഡൻറ് ജോസുകുട്ടി എന്നിവര്‍ പറഞ്ഞു.

വൈദ്യുതിബന്ധം നിലച്ചതിനാല്‍ മോട്ടോര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇവര്‍ പറഞ്ഞു. 435 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 287 കര്‍ഷകരാണുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ നെല്ലുവില കിട്ടാത്തതിനെത്തുടര്‍ന്ന് നാലുപാടത്തെ കര്‍ഷകര്‍ കെ.ആര്‍. രാജപ്പൻ ആത്മഹത്യചെയ്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *