കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റർ വൊളണ്ടിയേഴ്‌സും ലയൺസ് ഇൻ്റർനാഷണലും സംയുക്തമായി സൗജന്യ ലിവർ സ്ക്രീനിംഗ് പ്രോഗ്രാം നടത്തുന്നു. ഉഷ്ണ കാലത്ത് നമ്മുടെ നാടുകളിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഹെപ്പറ്റൈറ്റിസ് എ മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനെ കുറിച്ചും,മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമൊക്കെ കാരണമായി കണ്ടുവരുന്ന പ്രധാനരോഗങ്ങളിലൊന്നായ ഫാറ്റിലിവർ പോലത്തെ കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യം വെക്കുന്നത് . പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ആസ്റ്റർ മിംസ്ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്യാസ്ട്രോഎൻ്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറും,
ലയൺ രവി ഗുപ്ത (PMJF 2nd vice district Governor,Lions district 318E)യും ചേർന്ന് നിർവ്വഹിച്ചു .കരളിൻ്റെ ആരോഗ്യം ഉറപ്പുവരുത്താൻ വേണ്ടി നടത്തുന്ന ‘ഹെൽത്തി ലിവർ’ പദ്ധതിയുടെ ഭാഗമായി മലബാർ ജില്ലകളിലെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധന നടത്തുന്നതോടൊപ്പം തുടർ ചികിത്സ ആവശ്യമായി വരുന്നമുറയ്ക്ക് സൗജന്യ നിരക്കിലും നൽകുന്നതാണ്.ചടങ്ങിൽ ഡോ.അനീഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.ഗ്യാസ്ട്രോഎൻ്ററോളജി സർജനും മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാൻ്റ് വിഭാഗം മേധാവിയുമായ ഡോ.സജീഷ് സഹദേവൻ,ഗ്യാസ്ട്രോഎൻ്ററോളജി സീനിയർകൺസൽട്ടൻ്റ് ഡോ. ടോണി ജോസ്, ഗ്യാസ്ട്രോഎൻ്ററോളജി കൺസൽട്ടൻ്റ് ഡോ.ജുബിൻ കമാർ, ഗ്യാസ്ട്രോഎൻ്ററോളജി വിഭാഗം സർജൻ ഡോ.അഭിഷേക് രാജൻ, ഗ്യാസ്ട്രോഎൻ്ററോളജി സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. നുസിൽ മൂപ്പൻ, ചീഫ് ഡയറ്റീഷ്യൻ&ന്യൂട്രീഷ്യനിസ്റ്റ് ഷെറിൻ തോമസ്,
മിംസ് ചാരിറ്റബിൾട്രസ്റ്റ് വിഭാഗം പ്രതിനിധി മുഹമ്മദ് തുടങ്ങിയർ പങ്കെടുത്തു.
‘ഹെൽത്തി ലിവർ’ സൗജന്യ ലിവർ സ്ക്രീനിംഗ് പ്രോഗ്രാം, ലോഗോ പ്രകാശനം ചെയ്തു.
