കർണാടകയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്

Breaking National

ബെംഗളൂരു: കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി പ്രവർത്തിക്കുമെന്നു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു. 224 അംഗ നിയമസഭയിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്.

കോൺഗ്രസിനു സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം കിട്ടിയതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. ഇതോടെയാണു ബിജെപിക്കൊപ്പം ജെഡിഎസും പ്രതിപക്ഷത്തെത്തിയത്. ഇനി ബിജെപിയോടൊപ്പം ചേർന്നു സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിനെതിരെ നിലകൊള്ളാനാണു ജെഡിഎസിന്റെ തീരുമാനം.

‘‘പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാൻ പാർട്ടി തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ നിർദേശിച്ചു. കോൺഗ്രസ് ഭരണത്തിന്റെ ദോഷങ്ങൾ കണ്ടെത്തുകയാണ് ഈ സമിതിയുടെ ചുമതല.’’– കുമാരസ്വാമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *