രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നു എന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഇത്തരം അതിക്രമങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.
ക്രിസ്തുമസ് ആഘോഷങ്ങൾകും ക്രൈസ്തവർക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം
