ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു

Breaking National

കർഷകസമരം നടക്കുന്നഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റർനെറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ചു. കർഷകരുടെ ഡല്‍ഹി ചലോ മാർച്ച്‌ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹരിയാനയില്‍ ഇൻ്റർനെറ്റ് വിച്ഛേദിച്ചത്.നിലവില്‍ മാർച്ച്‌ 29 വരെ സമരം നിർത്തിവച്ചിരിക്കുകയാണ്.

ഹരിയാന പൊലീസിൻ്റെ നടപടിയില്‍ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരണ്‍ സിങ്ങിന്റെ മൃതദേഹം അഞ്ചാം ദിനവും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചാബ് പൊലീസ് നടപടി എടുത്തില്ലേല്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കർഷകന്റെ കുടുംബവും സംഘടനകളും. കർഷക സംഘടനകള്‍ രാജ്യവ്യാപകമായി കർഷക പ്രശ്നങ്ങള്‍ ഉയർത്തിയുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *