ഹമാസ് ആക്രമണത്തില്‍പ്പെട്ട ഐറിഷ് യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടു

Global

ഡബ്ലിന്‍: ഗാസ അതിര്‍ത്തിക്കടുത്ത് ഇസ്രായേലില്‍ ,ഹമാസ് അധിനിവേശത്തിന്റെ ഒന്നാം ദിവസം ഒരു ഔട്ട്‌ഡോര്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയ 22 കാരിയായ ഐറിഷ്-ഇസ്രായേല്‍ വനിത കിം ദാംതിയുടെ മരണം സ്ഥിരീകരിച്ചു.

ഇസ്രയേലി പട്ടണമായ ഗെദേരയില്‍ താമസിച്ചിരുന്നെങ്കിലും അയര്‍ലണ്ടില്‍ വേനല്‍ക്കാലത്തിനു സ്ഥിരമായി എത്തിയിരുന്ന കിം ദാംതി, ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടര്‍ന്ന് കാണാതായ നൂറുകണക്കിന് പേരില്‍ ഒരാളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *