എൽഡിഎഫ് ഭരണസമിതി അഴിമതിയിൽ മുങ്ങി;ബിജെപി

Kerala

ഗുരുവായൂർ:എൽഡിഎഫ് നേതൃത്വം നൽകുന്ന ഗുരുവായൂർ നഗരസഭ ഭരണസമിതിഅ ഴിമതിയിൽമുങ്ങിയിരിക്കുകയാണെന്നാരോപിച്ച് ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.

ഗുരുവായൂരിൽ അനധികൃത കെട്ടിടങ്ങൾക്ക് പണം വാങ്ങി ലൈസൻസ് നൽകുകയും,സിപിഎം – യുഡിഎഫ് കക്ഷികൾ ഒരുമിച്ച് കട മുറികളിൽ അഴിമതി നടത്തുകയും അമൃത്, പ്രസാദ് പദ്ധതികൾ അട്ടിമറിക്കുകയുമാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ബിജെപി തൃശ്ശൂർ ജില്ല ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷനായി. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് പ്രഭാഷണം നടത്തി. കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ, ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ ,സുബാഷ്,കൗൺസിലർമാരായ ശോഭ
ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി ദീപ ബാബു, ദിലീപ്
തിരുവെങ്കിടം,എം.ആർ വിശ്വൻ, ദീപക് പ്രകാശ്, സന്തോഷ് കോളാരി,പ്രസന്നൻ വലിയ പറമ്പിൽ,ജിഷാദ് ശിവൻ, ശ്രീജിത്ത് ചന്ദ്രൻ , ജിതിൻ കാവീട് ,മനോജ് പൊന്നു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *