ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ജേതാവായി മരിയ വിക്ടോറിയ ജുവാന

National

കൊച്ചി: ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്സ് കേണലുമായ നഴ്സ് മരിയവിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്ജേതാവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരുവില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ 2 കോടി ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു. അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സില്‍ നിന്നുള്ള സൈനിക നഴ്സ് എന്ന നിലയില്‍, സേവനത്തോടുള്ളഅചഞ്ചലമായ പ്രതിബദ്ധതയാണ് തന്റെ ജീവിത യാത്രയ്ിലൂടെ നിര്‍വചിക്കപ്പെടുന്നതെന്ന്അവാര്‍ഡ് നേട്ടത്തിനുശേഷം നഴ്സ് മരിയ വിക്ടോറിയ ജുവാന്‍ പറഞ്ഞു.

കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ്ഗുണ്ടു റാവു അവാര്‍ഡ് സമ്മാനിച്ചു. ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, കര്‍ണാടകനിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡെപ്യൂട്ടിമാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗവേണന്‍സ് ആന്റ്കോര്‍പ്പറേറ്റ് അഫയേഴ്‌സ്, എക്സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *