രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതൽ ജി എസ്ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം.
10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതി എന്ന നിലവിലെ നിയമമാണ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് നിയമം ഭേദഗതി ചെയ്തത്.
ഇന്ന് മുതൽ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും. 500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികൾക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്.