കോഴിക്കോട്: ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം കോടതിയുടേതാണ് വിധി. 46 ദിവസത്തെ റിമാൻഡിന് ശേഷമാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. 2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിഴയടക്കാതിരിക്കുകയും ജാമ്യം എടുക്കാൻ തയ്യാറാവാതെ ഇരുന്നതും ചെയ്തതിനെ തുടർന്നാണ് ഗ്രോ വാസുവിനെ റിമാൻഡ് ചെയ്തത്.
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
