ഗോവിന്ദ് പദ്മ സൂര്യയും സാന്ത്വനം സീരിയലിലെ പ്രിയ നായിക ഗോപിക അനിലും വിവാഹിതരാകുന്നു. ഇന്ന് ഇരുവരുടെയും വിവാഹനിശ്ചയമായിരുന്നു.വീട്ടുകാര്‍ തീരുമാനിച്ച കല്യാണമാണിതെന്ന് ജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിവാഹ നിശ്ചയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മകര മാസത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ജിപി എന്നാണ് ഗോവിന്ദ് പദ്മസൂര്യ അറിയപ്പെടുന്നത്. നിരവധി സിനിമകളില്‍ വേഷമിട്ട ജിപി ടിവി പരിപാടികളില്‍ അവതാരകനായും തിളങ്ങിയിട്ടുണ്ട്. ജിപിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി റൂമറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
സാന്ത്വനം സീരിയലിലെ പ്രിയ നായിക ഗോപിക അനിലാണ് ജിപിയുടെ വധു. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക സീരിയലില്‍ അവതരിപ്പിക്കുന്നത്. സജിൻ ആണ് അഞ്ജലിയുടെ ഭര്‍ത്താവിന്റെ വേഷം ചെയ്യുന്നത്. ശിവാഞ്ജലി എന്ന പേരില്‍ ഇവരുടെ ജോഡി വലിയ ഹിറ്റ് ആണ്. ബാലേട്ടൻ എന്ന സിനിമയില്‍ മോഹൻലാലിന്റെ മകളായ ഗോപിക അഭിനയിച്ചിട്ടുണ്ട്.