ഗവര്‍ണറെ ആക്രമിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്നുണ്ട്.
വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികളായ എസ്‌എഫ്‌ഐ ക്രിമിനലുകള്‍ വന്നത് പൊലീസ് വാഹനത്തിലാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.
ഗവര്‍ണറുടെ സഞ്ചാരപാത എസ്‌എഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാകണം. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.