ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഎം

Breaking Kerala

തിരുവനന്തപുരം: ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഎം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത് സാങ്കേതികമായാണെന്നും അദ്ദേഹത്തിന്റേത് നിലവിട്ട പെരുമാറ്റമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റമാണുണ്ടായത്.

റിപബ്ലിക് ദിനത്തിലെ പ്രസംഗം കണ്ടതോടെ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. കുറെ കാലമായി .ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടിന്റെ തുടര്‍ച്ചയാണ് നിയമസഭയിലുണ്ടായത്.

ന്യൂദല്‍ഹിയില്‍ എല്‍ഡിഎഫ് നടത്തുന്നത് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണ്. ഫെബ്രുവരി എട്ടിന് ന്യൂദല്‍ഹിയില്‍ സമരം നടക്കുമ്ബോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടി നടത്തും.

ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസില്‍നിന്നായിരിക്കും പ്രകടനം ആരംഭിക്കുക. തുടര്‍ന്ന് സമരം ആരംഭിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *