ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കേരളത്തിന് നാണക്കേട്.ഇരുവരുടെയും ഭാഗത്ത് തെറ്റുണ്ട്. തെരുവില്‍ കസേരയിട്ടിരിക്കേണ്ട ആളല്ല ഗവര്‍ണര്‍. ഇനി കരിങ്കൊടി കാട്ടിയാല്‍ സിആര്‍പിഎഫ് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി കരിങ്കൊടി കാട്ടിയാല്‍ സിആര്‍പിഎഫ് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തും. ഗവര്‍ണര്‍ തിരികെ വിളിച്ചിട്ട് കാര്യമില്ല. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.വളരെ മോശം കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഭാഗത്ത് തെറ്റുണ്ട്. ഒന്നോ രണ്ടോ തവണ പ്രതിഷേധമാകാം. നിരന്തരം കരിങ്കൊടി കാണിക്കുന്നത് തെറ്റ്. സിആര്‍പിഎഫിനെ കേരളം ക്ഷണിച്ചുവരുത്തി. എസ്‌എസ്‌ഐക്കാരെ ഇറക്കിവിട്ട് രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍.