കോഴിക്കോട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഴിപ്പിച്ചതിനു പകരം ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യമെഴുതിയ ബാനര്‍ നേരിട്ടെത്തി അഴിപ്പിച്ചിരുന്നു.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയത്.
ബാനര്‍ അഴിപ്പിച്ചതിനു പിന്നാലെ രാത്രിതന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലാണ് രാത്രിതന്നെ ബാനര്‍ ഉയര്‍ത്തിയത്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിളിച്ചത്.