കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ് സന്ദേശം. കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ”ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന വരി അദ്ദേഹം വായിച്ചു. മഹാകവി സ്വപ്നം കണ്ട ആ സുവർണകാലം ആണ് ഇന്നത്തെ അമൃത് കാലം, എന്ന വാചകം അടക്കം സൂചിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം ആരംഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ
