കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് ഗവർണർക്ക് സംരക്ഷണം നൽകുകയാണ് ചെയ്തത്. കൊല്ലം നിലമേൽ സംഭവത്തോടെ ഗവർണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നത്. ഗവർണർ തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും വി ശിവൻകുട്ടി വിമർശിച്ചു.