കനത്ത പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടു നിന്നതിലാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാന്‍സലര്‍ എം കെ ജയരാജിനോട് വിശദീകരണം തേടിയത്. കാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ചത് സംബന്ധിച്ച റിപ്പോർട്ടും നേരത്തെ ചാൻസലർ തേടിയിരുന്നു.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി ഗവർണർ
