തിരുവനന്തപുരം: പുതുവർഷാഘോഷത്തിൽ ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമർശിച്ച് ഗവർണർ. എസ്എഫ്ഐ അവരുടെ സംസ്കാരം കാണിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. തൻ്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരിൽ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവർണർ ചോദിച്ചു.എന്തിനാണ് ഈ നാടകം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പുതുവർഷാഘോഷത്തിൽ ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസ്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം തയ്യാറാക്കിയാണ് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എസ്എഫ്ഐ പുതുവർഷം ആഘോഷിച്ചത്.