ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റ്; ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് കെ സുധാകരൻ

Kerala

പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നടപടി തെറ്റു തന്നെയാണ്. അതില്‍ സംശയമൊന്നുമില്ല. ഹര്‍ജിയില്‍ പല ആവശ്യങ്ങളും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്നു പറഞ്ഞാല്‍ അതിന്റെ ആത്മാവിനെ കൊല്ലുന്നതിന് തുല്യമാണ്. ആ ആവശ്യങ്ങള്‍ ന്യായമല്ല. ഇതിന് കോണ്‍ഗ്രസ് എതിരാണ്. മുഖ്യമന്ത്രി ഭരണഘടനാവിധേയമായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *