തിരുവനന്തപുരം: ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമ പെൻഷൻ കുടിശികയായിരുന്നു. അന്നു 600 രൂപ നൽകിയെങ്കിൽ ഇന്നു 1,600 രൂപ കൊടുക്കുന്നുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞതു പോലെ പെൻഷൻ 2,500 രൂപയാക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
