സര്‍ക്കാരിന്റെ ബീവറേജില്‍ നിന്നും മദ്യം വാങ്ങി പോകുമ്പോള്‍ എക്സൈസ് സംഘത്തിന്റെ പരിശോധന എന്ന് പരാതി

Kerala

കണ്ണൂര്‍: സര്‍ക്കാരിന്റെ ബീവറേജ് സ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് സംഘം റോഡരികില്‍ കാത്തു നിന്നു പിടികൂടുന്നുവെന്ന ആരോപണം ശക്തമാവുന്നു.മദ്യം വാങ്ങി ബില്‍ കളയുന്നവരാണ് ഇങ്ങനെ പിടിയിലാക്കുന്നത്. ഇത്തരക്കാരില്‍ നിന്നും മദ്യകുപ്പികള്‍ പിടിച്ചെടുക്കുന്നുവെന്നാണ് ആരോപണം.കണ്ണൂര്‍ നഗരത്തിലെ ബീവറേജില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ടലറ്റുകളില്‍ നിന്നും മദ്യം വാങ്ങി പോകുന്നവരാണ് എക്‌സൈസിന്റെ പിടിയില്‍ വീഴുന്നത്.

മദ്യം വാങ്ങി ഇരുചക്രവാഹനത്തിലും മറ്റു വാഹനങ്ങളിലും പോകുന്നവരെ വഴിക്ക് തടഞ്ഞ് നിര്‍ത്തി വാഹനം പരിശോധിക്കുകയാണ് എക്‌സൈസുകാര്‍. പ്രധാന റോഡുകളില്‍ നിന്നും മാറിയുള്ള റോഡിലാണ് എക്‌സൈസുകാരുടെ കാത്ത് നില്‍പ്പും വാഹന പരിശോധനയും തകൃതിയായി നടക്കുന്നത്. ബീവറേജില്‍ നിന്നും മദ്യം വാങ്ങി പുറപ്പെടുന്നവര്‍ പലരും ബില്‍ വഴിയിലുപേക്ഷിക്കുകയാണ് ചെയ്യുന്നത്.

എക്‌സൈസുകാര്‍ വാഹനം പരിശോധിക്കുമ്ബോള്‍ ന ഇതു വഴി സഞ്ചരിക്കുന്നവരുടെവാഹനത്തില്‍ കുപ്പി കണ്ടെത്തിയാല്‍ എക്‌സൈസുകാരുടെ ചോദ്യശരങ്ങളാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്.വാഹനങ്ങളുടെ ഡിക്കിയിലുംമറ്റും പരിശോധിക്കുന്നവര്‍ എവിടുന്നാണ് വാങ്ങിയതെന്ന ചോദിക്കുകയും മദ്യം വാങ്ങിയതിന്റെ ബില്ല് എവിടെ എന്ന ചോദ്യംവരും. ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞാലും അവരത് മുഖവിലയ്ക്കെടുക്കാറില്ല.

കഴിഞ്ഞ ദിവസം പാറക്കണ്ടിയിലെ ബെവ്‌കോ ഔട്ടലറ്റില്‍ നിന്നും മദ്യം വാങ്ങി സ്‌ക്കൂട്ടറില്‍ പോകവെ ചാലാട് റോഡില്‍ വെച്ച്‌ വാഹനം തടഞ്ഞ് നിര്‍ത്തി എക്‌സൈസുകാര്‍ പരിശോധിച്ചപ്പോള്‍ കുപ്പി കണ്ടെത്തി. പിന്നെ ചോദ്യം ചെയ്യലായി ഒടുവില്‍ വിട്ടയച്ചുവെങ്കിലും ചോദ്യശരങ്ങളില്‍ വശപ്പെട്ടു ഈ യുവാവ്.

പിന്നീട് ഇതുവഴി കടന്നുവന്ന ഒട്ടേറെ വാഹനങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുകയുണ്ടായി.സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യം പണം കൊടുത്ത് വാങ്ങി സ്വന്തം വാഹനത്തില്‍ പോകുമ്ബോള്‍ എക്‌സൈസുകാര്‍ പരിശോധിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് മദ്യം വാങ്ങുന്നവര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *