തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ സ്വര്‍ണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആറ് കിലോ സ്വര്‍ണം പിടികൂടി.ശ്രീലങ്കൻ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
എല്ലാവരേയും കസ്റ്റഡിയിലെടുത്തുവെന്നും ഇവര്‍ പാദരക്ഷയിലുള്‍പ്പെടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചുവെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 1.79 കിലോ സ്വര്‍ണമാണ് മൂന്നു കേസുകളിലായി പിടികൂടിയത്.