കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദാണ് പിടിയിലായത്.
ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ കോഴിക്കോട് എത്തിയത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം. 1.5 കിലോ ഗ്രാം തൂക്കം വരുന്നതായിരുന്നു സ്വര്‍ണം.നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇലക്‌ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുള്ള ഡിസ്‌ക് സംശയാസ്പദമായ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉപകരണം പൊളിച്ചുമാറ്റിയ ശേഷമാണ് ഡിസ്‌കിന്റെ രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍
