സ്വർണ വില കുറഞ്ഞു

Kerala

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയായി. ഇന്നലെ 320 രൂപ ഉയർന്ന് വില സർവകാല റെക്കോർഡിലെത്തിയിരിന്നു.

കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് ഉയർന്നത്. വിവാഹ വിപണിയിൽ ഉപഭോക്താക്കൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 100 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5785 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് വില 4795 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *