സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് 7,000 രൂപയിലെത്തി. പവന് 160 രൂപ വർധിച്ച് 56,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ കുതിപ്പാണ് പ്രാദേശിക വിപണിയിലെ വില വർധനക്ക് കാരണം. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 16 രൂപ വര്‍ധിച്ച് ഗ്രാമിന് 5,727 എന്ന നിരക്കിലെത്തി. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു
