വീണ്ടും കുതിച്ചുയർന്ന് സ്വർണ വില

Kerala

കുതിച്ചുയരുകയാണ് സ്വർണ വില. ഇന്ന് 46,400 രൂപയാണ് വില. വിലയിലെ ഈ കുതിപ്പ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

സ്വർണ വില 46,400 രൂപയിലേക്ക് കുതിച്ചു. ​ഗ്രാമിന് 25 രൂപ വർധിച്ച് 5,800 രൂപയിലാണ് സ്വർണ വില. വെള്ളിയുടെ വില ഗ്രാമിന് ഇന്ന് 81 രൂപയാണ്. അതേസമയം ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടുകയും കുറയുമായിരുന്നു.

ആ​ഗോള വിപണിയിൽ സാമ്പത്തിക സാഹചര്യം മാറുന്നതിന് അനുസരിച്ചും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമായി തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *