കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് പവന് 160 രൂപ ഉയർന്ന ശേഷമാണ് ഇന്ന് സ്വർണവില ചാഞ്ചാട്ടമില്ലാതെ പിടിച്ചുനിൽക്കുന്നത്. ഗ്രാമിന് 20 രൂപയായിരുന്നു കഴിഞ്ഞ ദിവസം വർധിച്ചിരുന്നത്.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 4488 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന് 103 രൂപ എന്ന നിരക്കിലാണ് വിൽപ്പന പുരോഗമിക്കുന്നത്. സാധാരണ വെള്ളി ഗ്രാമിന് 77 രൂപയും നൽകേണ്ടിവരും.