തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിപണിയിൽ തിങ്കളാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി വില ഉയര്‍ന്നതിന് ശേഷമാണ് വിപണിയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 45080 രൂപയിലെത്തി. ഗ്രാമിന് 5635 രൂപയാണ് പുതിയ നിരക്ക്. കഴിഞ്ഞ 2 ദിവസമായി 45,280 എന്ന നിലയില്‍ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവിപണി വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വർണവില പവന് 1320 രൂപയാണ് കൂടിയത്.അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.