സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (10.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4463 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35704 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില ഉയർന്നു; പവന് 280 രൂപ കൂടി
