തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്ന് 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇന്ന് സ്വർണവില 45000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണി വില 45120 രൂപയാണ്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില.