കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളും കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ അഞ്ചംഗസംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. താക്കോല്‍ക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വര്‍ണമോതിരവും ചെയിനുകളും. ബാഗേജുകള്‍ക്കുള്ളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താക്കോല്‍ക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.