മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഹാന്‍ഡ് ഗ്ലൗസ് നിര്‍മാണ കമ്പനിക്കുള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി ഫാക്ടറി അടച്ചിട്ടിരിക്കുകയായിരുന്നെന്നും തീപിടിത്തം ഉണ്ടാകുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ സമയം ഏകദേശം 10-15 പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.