അനധികൃത കുടിയേറ്റശ്രമം; എട്ടുപേർ മരിച്ചു

Global

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കന്‍ പസഫിക് തീരത്ത് ബോട്ടപകടത്തില്‍ ഏഷ്യയില്‍ നിന്നുള്ള എട്ട് പേര്‍ മരിച്ചു. യു.എസിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.

ഇക്കൂട്ടത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മെക്സിക്കോ~ഗ്വാട്ടിമാല അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ കിഴക്കുള്ള പ്ളായ വിസെന്റെയിലെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്സിക്കോ കടന്ന് യു.എസ് അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പാതയാണ് ഈ പ്രദേശം.

ഭൂരിഭാഗം കുടിയേറ്റക്കാരും കര വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ചിലര്‍ മെക്സിക്കോയ്ക്കുള്ളിലെ ഇമിഗ്രേഷന്‍ ചെക്ക്പോസ്ററുകള്‍ ഒഴിവാക്കാന്‍ പണം നല്‍കി അപകടം പിടിച്ച കടല്‍ വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നു. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റുന്നതു മൂലം മിക്ക സമയത്തും ബോട്ടുകള്‍ അപകടത്തിലകപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *