തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍.ആറ്റുകാല്‍ സ്വദേശി വിനോദിനെ(50) ആണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഫോര്‍ട്ട് എസ്.എച്ച്.ഒ വി. ഷിബു, പൊലീസുകാരായ സാബു, ജീത്കുമാര്, അജി, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തൃശൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കി.