പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു:യുവാവ് പിടിയില്‍

Kerala

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച യുവാവ് പിടിയില്‍. കൂന്തള്ളൂര്‍ വലിയ ഏല തോട്ടവാരം സുരേഷ് ഭവനില്‍ വിഷ്ണു (23) ആണ് അറസ്റ്റിലായത്.ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.

ഇയാള്‍ വര്‍ക്കല പുത്തൻചന്തയില്‍ വച്ച്‌ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വര്‍ക്കല എഎസ്പിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *