ഇസ്രയേൽ- ഹമാസ് യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഒഴിഞ്ഞുപോകാമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്നും നാല് ലക്ഷം പേർ പാലായനം ചെയ്തു. ഇന്ധനക്ഷാമം രൂക്ഷമായതോടുകൂടി ആശുപത്രികളുടെ പ്രവർത്തനങ്ങളും ആശങ്കയിലാണ്.
കൂടാതെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരായി നിൽക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.നാസികൾ എന്താണോ ചെയ്തത് അതാണ് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാരത്തിന് ചൈന ഇടപെടണമെന്നാണ് ഇറാൻ അറിയിച്ചത്.
അതേ സമയം ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.