ഇന്ത്യക്ക് മാത്രമല്ല ലോകത്തിന്നാകെ മാർഗ്ഗ ദീപമായിരുന്നു മഹാത്മഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗാന്ധി പകർന്ന ആശയങ്ങള്‍ അതേ തെളിമയോടെ നിലനിൽക്കുന്നു. രാഷ്ട്ര പിതാവിന്റെ 154ാം ജന്മവാർഷികത്തിൽ ആ ജീവിതത്തെ നമുക്ക് ഒന്നുകൂടെ ഓർത്തെടുക്കാം.
ഇങ്ങനെയൊരാൾ രക്തവും മാംസവുമായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറകൾ വിശ്വസിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു.ആശയത്തെ അസാമാന്യമെന്നോണം ജീവിതത്തിൽ പാലിച്ച മഹാത്മാ ഗാന്ധിയെ കുറിച്ച് ഐൻസ്റ്റീനിന്റെ വാക്കുകളാണിത്. ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 75 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഗാന്ധി ഉയർത്തിയ ആശയത്തിന്റെ പ്രസക്തി ഇന്നും നിലകൊള്ളുന്നു.