ഗാസ: ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ഇസ്രയേൽ ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്.ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ സംഭവം.തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു.തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.