ദില്ലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും.
രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ ദിവസത്തെ ജി 20 ഉച്ചകോടി ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. യുക്രൈനില്‍ സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവനയും ഉച്ചകോടി പുറത്തിറക്കി.