കൊച്ചി: ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന് പരാതി. നെട്ടൂർ സ്വദേശി ടി.എസ്. പ്രവീൺ കുമാറിനെയാണ് ഞായറാഴ്‌ച മുതൽ കാണാതായത്. കുണ്ടന്നൂർ സ്റ്റാൻഡിലാണ് പ്രവീൺകുമാർ ഓട്ടോ ഓടിച്ചിരുന്നത്.ഞായറാഴ്‌ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രവീൺകുമാർ പോയിരുന്നു. അന്ന് വൈകിട്ടു മുതലാണ് കാണാതായതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, അന്നുരാത്രി 10 വരെ പ്രവീൺകുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു. വിവാഹച്ചടങ്ങിനെത്തിയ പ്രവീൺകുമാർ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
മദ്യലഹരിയിൽ ഉറങ്ങിപ്പോയ ൻകുമാറിൻറെ കൈയ്യിൽനിന്ന് ഓട്ടോയുടെ താക്കോലും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, ഫോൺ ഒരു സുഹൃത്ത് എടുത്തുവച്ചത് പിന്നീട് വീട്ടിൽ തിരിച്ചേൽപ്പിച്ചു. വീട്ടിൽ അമ്മ മാത്രമായതിനാൽ മാറിനിൽക്കാനും സാധ്യതയില്ല.
എത്ര മദ്യപിച്ചാലും പിറ്റേന്നു പുലർച്ചെ നാലിന് തന്നെ സ്റ്റാൻഡിൽ എത്തുമായിരുന്ന പ്രവീൺകുമാറിന്റെ തിരോധാനത്തിൽ സുഹൃത്തുക്കളും ങ്കയിലാണ്. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ ഓട്ടോഡ്രൈവറെ രണ്ട് ദിവസമായി കാണാനില്ല; ദുരൂഹത
