എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി. സംസ്കാരം മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വെള്ളിയാഴ്ച്ച (16/08/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.മാതാപിതാക്കൾ: പുതുശ്ശേരി ഔസേഫ് – ഏലീശ്വ, സഹോദരങ്ങൾ: സെലിൻ, സി. ബെർട്ടില്ല CMC, റോസി, ഫാ. വർഗീസ് പുതുശ്ശേരി CMI, തോമസ്
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: ജോസഫ് അച്ചന്റെ മൃതദേഹം ആഗസ്റ്റ് 16ന് (വെള്ളിയാഴ്ച്ച) രാവിലെ 7.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മറ്റൂർ- പിരാരൂർ ഉള്ള സഹോദരൻ പുതുശ്ശേരി തോമസിൻ്റെ ഭവനത്തിലും, തുടർന്ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
സഹോദരൻ തോമസിൻ്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസഫ് അച്ചൻ (15/08/2024) വ്യാഴാഴ്ച്ച രാവിലെയാണ് നിര്യാതനായത്.അതിരൂപതയിലെ തുറവൂർ നോർത്ത്, മഞ്ഞപ്ര എന്നീ പള്ളികളിൽ സഹവികാരിയായും, മേയ്ക്കാട്, ചെങ്ങമനാട്, കരയാംപറമ്പ്, വാതക്കാട്, വടയാർ, കണ്ടനാട്, കിടങ്ങൂർ, കൊതവറ, വല്ലം, ആലങ്ങാട്, ചക്കരക്കടവ് എന്നിവിടങ്ങളിൽ വികാരിയായും വല്ലകം പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജജ് ആയും സേവനം ചെയ്തു.