കൊട്ടാരക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍.ബാബു (86) അന്തരിച്ചു. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടുവളപ്പില്‍.
വിവിധ കോളജുകളില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായും കേന്ദ്രസര്‍ക്കാരിന്റെ ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാന മന്ദിരത്തിലും ഉദ്യോഗസ്ഥനായും സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ് ഡയറക്ടറായും എംജി യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറായും ജോലി ചെയ്തിട്ടുണ്ട്.