നാളെ വനം മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എംഎല്‍എമാര്‍ മാര്‍ച്ച്‌ നടത്തും

Breaking Kerala

തിരുവനന്തപുരം: വയനാട്ടിലെ വന്യമൃഗഭീതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലയോര മേഖലയിലെ യുഡിഎഫ് എംഎല്‍എമാര്‍ നാളെ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തും.നിയമസഭയുടെ മുന്നില്‍ നിന്നും രാവിലെ ഏഴരയ്ക്ക് മാര്‍ച്ച്‌ ആരംഭിക്കും. വിഷയത്തെ ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ഇതിനിടെ വയനാട്ടില്‍ നാളെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി വന്യജീവികള്‍ ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടി കര്‍ഷക സംഘടനകകള്‍ സമരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *